Latest NewsNewsIndia

ബംഗാളിലെ ബി.ജെ.പി മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ല ; രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് മമതാ ബാനര്‍ജിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബി.ജെ.പിയുടെ മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മാര്‍ച്ച് ടു നാബാന്നാ എന്ന പേരില്‍ നടക്കുന്ന പ്രക്ഷോഭത്തിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്.

ഭരണത്തെ ദുരുപയോഗം ചെയ്ത് പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് ബി.ജെ.പി നേതാക്കളെ ഇല്ലായ്മ ചെയ്യാനാണ് മമത ശ്രമിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിനും മമതാ ബാനര്‍ജിക്കും രാഷ്ട്രീയപരമായ എല്ലാ അടിത്തറയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

പ്രതിപക്ഷങ്ങളെ ബഹുമാനമില്ലാത്ത കിരാത ഭരണമാണ് നടത്തുന്നത്. ബി.ജെ.പിയുടെ സമുന്നതരായ നേതാക്കള്‍ തൃണമൂൽ പാര്‍ട്ടിപ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടിട്ടും മമത അതിനെതിരെ പ്രതികരി ക്കുന്നില്ല. സംസ്ഥാനത്തെ മത സാമുദായിക സമന്വയവും മമത തകര്‍ക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button