Latest NewsNewsInternationalTechnology

ആപ്പ് തുറന്നാൽ അശ്ലീല വീഡിയോകൾ മാത്രം ; ഗതികെട്ട് ടിക്‌ടോക് നിരോധിച്ച് പാകിസ്ഥാനും

ഇസ്ലാമാബാദ് : അശ്ലീല വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ബ്ലോക്ക് ചെയ്ത് പാകിസ്താൻ ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റി. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Read Also : “സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാന് ” ; രാഹുൽ ഗാന്ധി ആദ്യം അവിടേക്ക് പോകണമെന്ന് ബിജെപി

ടിക് ടോകിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് വിവിധയിടങ്ങളിൽ നിന്നായി നിരവധി പരാതികൾ അതോറിറ്റിയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ടിക് ടോക് ബ്ലോക്ക് ചെയ്തത് എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്ലോക് ചെയ്തതിന് പുറമേ വിശദീകരണം ആവശ്യപ്പെട്ട് അതോറിറ്റി ടിക് ടോകിന് നോട്ടീസും അയച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതിയുയർന്ന സാഹചര്യത്തിൽ വശദീകരണം ആരാഞ്ഞുകൊണ്ട് ടിക് ടോകിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പാകിസ്താൻ ടെലികോം അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button