KeralaLatest NewsNews

നിരവധി അബ്ദുള്ളകുട്ടിമാർക്കും കുടുംബത്തിനും സംരക്ഷണ കവചമൊരുക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ് എൻഡിഎ, അപകടപ്പെടുത്തി കൊല്ലാമെന്ന് ആരും കരുതേണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ : ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെയുണ്ടായ അക്രമത്തിൽ ശക്തമായി പ്രതിഷേധിച്ച് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. എ.പി അബ്ദുള്ളക്കുട്ടിയെ അപകടപ്പെടുത്തി കൊല്ലാമെന്ന് ആരും കരുതേണ്ടെന്നും എൻഡിഎയിലേക്ക് ഇനി വരാനിരിക്കുന്ന നിരവധി അബ്ദുള്ളക്കുട്ടിമാർക്കും കുടുംബത്തിനും സംരക്ഷണ കവചമൊരുക്കാൻ കരുത്തുള്ള പ്രസ്ഥാനമാണെന്നും തുഷാർ വെള്ളാപ്പള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………………………….

എ.പി.അബ്ദുള്ള കുട്ടിയെ അപകടപ്പെടുത്തി കൊല്ലാമെന്ന് ആരും കരുതേണ്ട.
ഒളിച്ചും പാത്തും തലയിൽ മുണ്ടിട്ടുമല്ല അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് കണ്ണൂർക്ക് പോയത്.
ചങ്കൂറ്റത്തോടെയും നെഞ്ചുറപ്പോടെയുമാണ് അബ്ദുള്ളക്കുട്ടി യാത്ര ചെയ്തത്.
NDA യുടെ കേന്ദ്രനേതൃത്വത്തിൽ എത്തിപ്പെട്ട കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവെന്ന നിലയിൽ അബ്ദുള്ള കുട്ടിയോട് ആശയപരമായി എതിർപ്പ് പലർക്കും കാണും.
എന്നു കരുതി അബ്ദുള്ളക്കുട്ടിയെ ഇല്ലാതാക്കി അദ്ദേഹം പ്രചരിപ്പിക്കുന്ന ദേശീയ രാഷ്ട്രീയ ചിന്തകൾ ഇല്ലാതാക്കാമെന്ന് കരുതുന്നവർ
രാഷ്ട്രീയ – മതാന്ധത ബാധിച്ചവരാണ്.
ചേകനൂർ മൗലവി നഷ്ടപ്പെട്ട കാലത്തെ രാഷ്ട്രീയ-ഭരണ സാഹചര്യമല്ല നിലവിൽ രാജ്യത്ത് ഉള്ളത് എന്ന് ഉന്മൂല രാഷ്ട്രീയക്കാർ മനസിലാക്കിയാൽ നല്ലത്.
ദേശീയ ജനാതിപത്യ സഖ്യത്തോട് അടുക്കുന്ന
ന്യൂനപക്ഷ സാമുദായിക അംഗങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ആരെയെങ്കിലും ചൊടിപ്പിക്കുന്നുവെങ്കിൽ,
നിങ്ങളുടെ ചിന്തകളെ നയിക്കുന്നത് വൈദേശിക ബോധമാണ്.
ഒരു അബ്ദുള്ളകുട്ടിയെയും നിങ്ങൾക്ക് ഇരയായി വിട്ടുതരില്ലെന്നു മാത്രമല്ല,
നാളെകളിൽ NDA യ്ക്ക് ഒപ്പം അണിനിരക്കുന്ന നിരവധി അബ്ദുള്ളകുട്ടിമാർക്കും കുടുംബത്തിനും സംരക്ഷണ കവചമൊരുക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ് NDA എന്നും അറിയിക്കുന്നു.
തുഷാർ വെള്ളാപ്പള്ളി
എൻ.ഡി.എ കേരളം

https://www.facebook.com/ThusharVellappallyofficial/posts/1966492540166410

 

shortlink

Related Articles

Post Your Comments

Related Articles


Back to top button