പൂനെ : സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക് പരസ്യം നൽകില്ല. ഈ ചാനലുകളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നു പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജ്. സി.എൻ.ബി.സി ചാനൽ ചർച്ചക്കിടെയായിരുന്നു പ്രതികരണം.
ബിസിനസിൽ ബ്രാൻഡ് വളർത്തുന്നത് പ്രധാനമാണെങ്കിലും, ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം മാത്രമാകരുത്. സമൂഹത്തിെൻറ നന്മയും പരിഗണിക്കണം. മൂന്ന് ചാനലുകളെ കരിമ്പട്ടികയിൽപെടുത്തുന്നതുമായി സംസാരിച്ചപ്പോൾ ഞാനത് ഒൻപത് മാസം മുേമ്പ ചെയ്തു എന്നായിരുന്നു എെൻറ മാർക്കറ്റിങ് മാനേജർ പ്രതികരിച്ചത്, . അത് കേട്ട് ഞാൻ ആശ്ചര്യപ്പെട്ടുവെന്ന് രാജീവ് പറഞ്ഞു.
ടെലിവിഷൻ റേറ്റിങ് പോയൻറിൽ (ടി.ആർ.പി) തിരിമറി നടത്തിയതിന് റിപ്പബ്ലിക് ചാനൽ ഉൾപെടെ മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരെ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജീവ് ബജാജിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. രണ്ടുപേരെ കേസിൽ ഇതിനകം അറസ്റ്റ് ചെയ്തതായും അർണബ് ഗോസ്വാമി ഉൾപ്പെടെ റിപ്പബ്ലിക് ചാനൽ മേധാവികളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. . റിപ്ലബികിനു പുറമെ ഫക്ത് മറാത്തി, ബോക്സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയത്. ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കുമെന്നും, പരസ്യം വഴി സ്വീകരിക്കുന്ന ഫണ്ടുകളും അന്വേഷണത്തിെൻറ പരിധിയിൽ വരുമെന്നും മുംബൈ പോലീസ് മേധാവി പരംവീർ സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Post Your Comments