നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 8,004.97 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 8.3 വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. മുൻ പാദത്തിൽ 7,974.84 കോടി രൂപയായിരുന്നു അറ്റാദായം. പ്രമുഖ വാഹന നിർമ്മാതാക്കളാണ് ബജാജ് ഓട്ടോ.
കഴിഞ്ഞ പാദത്തിൽ 1,173.3 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം. ജൂൺ പാദത്തിൽ ഇത് 10 ശതമാനമായി ഉയർന്നിട്ടുണ്ട്. കൂടാതെ, മൊത്തം ചിലവ് 7.05 ശതമാനം വർദ്ധനയോടെ 6,332.62 കോടി രൂപയായി. അസംസ്കൃത വസ്തുക്കളുടെ വിലയും ജീവനക്കാരുടെ ആനുകൂല്യവും ഉയർന്നതാണ് മൊത്തം ചിലവ് വർദ്ധിക്കാൻ കാരണമായത്.
Also Read: ഓണത്തിന് 14 ഇനങ്ങളുളള സൗജന്യ ഭക്ഷ്യക്കിറ്റ്: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ വാണിജ്യ വാഹനങ്ങൾക്ക് ആഭ്യന്തര വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ, 163 ശതമാനം വിൽപ്പനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.
Post Your Comments