CricketLatest NewsIndiaNewsInternationalSports

“ടി20 ക്രിക്കറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂലം” ; മാറ്റങ്ങൾ വേണമെന്ന് ആവശ്യവുമായി സുനില്‍ ഗാവസ്‌കര്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ആണ് ടി20 ക്രിക്കറ്റില്‍  ഉള്ളതെന്നും പുതിയ മാറ്റങ്ങള്‍ വേണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍.

Read Also : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നിലവില്‍ ടി20 ക്രിക്കറ്റില്‍ ബാറ്റ്സ്മാന് അനുകൂലമായ നിയമങ്ങളാണ് കൂടുതല്‍ ഉള്ളതൊന്നും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഒരു ഓവറില്‍ രണ്ട് ബൗണ്‍സര്‍ അനുവദിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. കൂടാതെ ബൗണ്ടറികള്‍ കൂടുതല്‍ നീട്ടുന്ന കാര്യം അധികാരികള്‍ ആലോചിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. കൂടാതെ ആദ്യത്തെ മൂന്ന് ഓവറില്‍ വിക്കറ്റ് എടുക്കുന്ന ബൗളര്‍മാര്‍ക്ക് ഒരു ഓവര്‍ കൂടി അധികം നല്‍കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ബൗളര്‍ പന്തെറിയുന്നതിന് മുന്‍പ് ബാറ്റ്സ്മാന്‍ ക്രീസില്‍ നിന്ന് പുറത്തുപോവുകയും നോണ്‍ സ്‌ട്രൈക്കറെ ബൗളര്‍ പുറത്താക്കുകയും ചെയ്താല്‍ പെനാല്‍റ്റി ഏര്‍പ്പെടുത്തണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. കൂടാതെ പന്തെറിയുന്നതിന് മുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ട് ഒരുപാട് ദൂരം പോവുന്നുണ്ടോ എന്ന് തേര്‍ഡ് അമ്ബയര്‍ നോക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button