നിരന്തരമായി യൂട്യൂബ് ചാനലിലൂടെ ആക്ഷേപിച്ച വിജയ് നായരെ കയ്യേറ്റം ചെയ്ത ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലുൾപ്പെടുന്നവർക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ആക്ടിവിസ്റ്റും , അധ്യാപികയുമാണ് ശ്രീലക്ഷ്മി അറക്കൽ. സമകാലീന വിഷയങ്ങളിൽ ഇടപെടുന്ന ശ്രീലക്ഷ്മി അറക്കൽ ഒട്ടേറെ വിവാദങ്ങളിലാണ് കുരുങ്ങിയിരിയ്ക്കുന്നത്.
വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കാന്‍ സമൂഹത്തിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്.
കൂടാതെ സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്താമാക്കി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂവർക്കുമെതിരെ ഉള്ളത്.
എന്നാലിപ്പോൾ താൻ നിരന്തരം മറ്റുള്ളവരുമായി സംവദിച്ചുകൊണ്ടിരുന്ന തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടമായെന്നും എന്നാൽ സ്വന്തമായുള്ള പേജിലൂടെ തുടർന്നും സംവദിക്കാനാകുമെന്നുമാണ് അധ്യാപിക കൂടിയായ ശ്രീലക്ഷ്മി പറയുന്നത്.
കുറിപ്പ് വായിക്കാം….
എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരൊക്കെയോ മാസ് റിപ്പോർട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്.
പേജ് പോകാത്തിടത്തോളം കാലം ഈ പേജിൽ സംവദിക്കുന്നതായിരിക്കും.
ഇതും പോയാൽ അടുത്ത ഐഡി തുടങ്ങും
https://www.facebook.com/permalink.php?story_fbid=202651577916997&id=106713210844168
https://www.facebook.com/permalink.php?story_fbid=198590591656429&id=106713210844168
Post Your Comments