കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സിപിഎം പഞ്ചായത്ത് അംഗം രാജിവച്ചു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് തല്‍സ്ഥാനം രാജിവെച്ചൊഴിഞ്ഞത്. കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയും ആര്‍എസ്‌എസ് ശാഖ മുന്‍ മുഖ്യശിക്ഷക് ആണ് ശ്രീലക്ഷ്മിയുടെ വരന്‍.
കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പയ്യോളി പോലിസ് സ്‌റ്റേഷനില്‍ ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ചൊവ്വാഴ്ച പോലിസിനു മുമ്പാകെ ഹാജരാവുകയായിരുന്നു. വൈകിട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്.
526 വോട്ടിനാണ് ശ്രീലക്ഷ്മി ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് എൽഡിഎഫ് ഈ സീറ്റ് പിടിച്ചെടുത്തത്. അതേസമയം മെമ്പർ രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ് തിക്കോടിയിൽ. എൽഡിഎഫിന് അഭിമാന പോരാട്ടം നടക്കുന്ന ഇവിടെ ശ്രീലക്ഷ്മി വീണ്ടും സ്ഥാനാർത്ഥിയാകുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
Post Your Comments