ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച് ബിജെപി. അധികാരത്തില്‍ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയുള്ള നടപടികൾ മമതയുടെ നിരാശയാണ് കാണിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
‘സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നാടൻ ബോംബെറിഞ്ഞു. പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇത് മമതയുടെ നിരാശയാണ് കാണിക്കുന്നത്. അവരുടെ അധികാരത്തിലുള്ള ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് അവർക്ക് അറിയാം.’ മമതയുടെ സ്വേച്ഛാധിപത്യ സർക്കാരിനെ ജനങ്ങൾ പുറത്താക്കുമെന്നും നഡ്ഡ ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
Post Your Comments