തിരുവനന്തപുരം : ഫ്രാൻസിസ് മാർപാപ്പ സ്വപ്നം കാണുന്ന രീതിയിലുള്ള ഭരണമാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഈക്കാര്യം പറയുന്നത്.
മുതലാളിത്ത ചട്ടക്കൂടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ലോകത്തിനുതന്നെ മാതൃകയായ ബദൽ സൃഷ്ടിച്ചിരിക്കുകയാണ് പിണറായി. ലോകജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്നും സോഷ്യലിസ്റ്റ് കൊടിക്കീഴിലാണ്. എങ്കിലും കഴിഞ്ഞ ഒരുപതിറ്റാണ്ടായി സോഷ്യലിസ്റ്റ് – ഇടതുപക്ഷ ശക്തികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിന്നോട്ടടി ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറയുന്നു.
പരീക്ഷിക്കപ്പെടുന്ന പ്രതിസന്ധികളെയും പ്രകോപനങ്ങളെയും അതിജീവിച്ച് നാടിന്റെ സമാധാനം പരിപാലിക്കാൻ യജ്ഞിക്കുകയാണ് ഇടതുപക്ഷപ്രവർത്തകർ. കമ്യൂണിസ്റ്റുകാരുടെ മുൻകൈയിൽ സംസ്ഥാനത്ത് ഒരിടത്തും അക്രമവും കൊലപാതകവും നടക്കാൻ പാടില്ല എന്ന നയമാണ് സിപിഎമ്മിന്.
അക്രമവും തിരിച്ചടിയും പാടില്ല എന്ന നിലപാട് പാർടി സ്വീകരിച്ചത് പ്രതികരിക്കാനുള്ള ശക്തി സിപിഐ എമ്മിന് നഷ്ടപ്പെട്ടതുകൊണ്ടല്ല. ജനങ്ങളോട് പ്രതിബദ്ധതയും നാടിന്റെ സമാധാനത്തോട് താൽപ്പര്യവുമുള്ളതുകൊണ്ടാണ്.സാമ്രാജ്യത്വ മൂലധന ഭീമൻമാരും പിന്തിരിപ്പൻ രാഷ്ട്രീയ വർഗീയ ശക്തികളുമാണ് പിണറായി വിജയൻ സർക്കാരിനെതിരെ സമരം ചെയ്യുന്നത്.ഇതിനു നേതൃത്വം നൽകുന്നത് മോദിയും ,അമിത് ഷായുമാണെന്നും കോടിയേരി പറയുന്നു.
Post Your Comments