കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ സന്ദീപിന് പിന്നാലെ മൂന്ന് പ്രതികൾ കൂടി കുറ്റസമ്മതം നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ). മുസ്തഫ, അബ്ദുൾ അസീസ്, നന്ദഗോപാൽ എന്നിവരാണ് കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ഐ എ കോടതിയിൽ അപേക്ഷ നൽകി.
Read also: എറണാകുളത്ത് കോവിഡ് ചികിത്സയിലിരിക്കെ മൂന്ന് പേർ മരിച്ചു
യുഎപിഎ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാന്‍ സാധിക്കും. ഇത് പ്രകാരമാണ് എന്‍ഐഎയുടെ ആവശ്യം. 90 ദിവസം കഴിഞ്ഞാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയില്‍ എന്‍ഐഎ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
അന്വേഷണം പുരോഗമിക്കുകയാണ്. ഫൈസൽ ഫരീദടക്കമുള്ള കേസിലെ പ്രധാന പ്രതികൾ നിലവിൽ യു.എ.ഇ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ കേരളത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും എൻ ഐ എ വ്യക്തമാക്കി.
Post Your Comments