Latest NewsKerala

പൊ​രിബ​സാ​റിൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​ള്ള യു​​​വാ​​​വി​​​ന്‍റെ മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നു തെ​​​ളി​​​ഞ്ഞു; പ്ര​തി പിടിയിൽ

കൊടുങ്ങല്ലൂർ: ശ്രീനാ​​​രാ​​​യ​​​ണ​​​പു​​​രം പൊ​​​രി​​​ബ​​​സാ​​​റി​​​ൽ വാ​​​ട​​​ക​​​വീ​​​ട്ടി​​​നുള്ളിൽ യു​​​വാവ് ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തിൽ മരിച്ചത് കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നു തെ​​​ളി​​​ഞ്ഞു. മേ​​​ത്ത​​​ല കൊ​​​ട്ടി​​​ക്ക​​​ൽ ന​​​ടു​​​മു​​​റി വീ​​​ട്ടി​​​ൽ കൃ​​​ഷ്ണ​​​ൻ മ​​​ക​​​ൻ രാ​​​ജേ​​​ഷി(48) നെ​​​യാ​​​ണ് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സംഭവത്തിൽ രാ​​​ജേ​​​ഷിന്റെ സു​​​ഹൃ​​​ത്ത് മേ​​​ത്ത​​​ല കാ​​​ര​​​യി​​​ൽ അ​​​രുൺ(35)​​​ അ​​​റ​​​സ്റ്റി​​​ലാ​​​യി.

Read also: കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കുമ്മനം രാജശേഖരൻ

രാ​​​ജേ​​​ഷും അ​​​രു​​​ണും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ഉ​​​ണ്ടാ​​​യ മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ രാ​​​ജേ​​​ഷി​​​ന്‍റെ വാ​​​രി​​​യെ​​​ല്ല് ഒ​​​ടി​​​ഞ്ഞ് ക​​​ര​​​ളി​​​നു മാ​​​ര​​​ക​​​മാ​​​യി മു​​​റി​​​വേ​​​റ്റെ​​​ന്നും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ആ​​​ന്ത​​​രി​​​ക ര​​​ക്ത​​​സ്രാ​​​വ​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നും മ​​​തി​​​ല​​​കം സി​​​ഐ എ. ​​​അ​​​ന​​​ന്ത​​​കൃ​​​ഷ്ണൻ വ്യ​​​ക്ത​​​മാ​​​ക്കി.

ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് രാ​​​ജേ​​​ഷി​​​നെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലെ ഹാ​​​ളി​​​ന​​​ക​​​ത്തു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തു കാ​​​വ​​​ലേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഫോ​​​റ​​​ൻ​​​സി​​​ക് സ​​​ർ​​​ജ​​​ൻ ഡോ. ​​​ഹി​​​തേ​​​ഷ് ശ​​​ങ്ക​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button