മുംബൈ : പാക് ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോര്‍ത്തി നല്കിയ ഒരാൾ അറസ്റ്റിൽ. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരന് ദീപക് ശിര്‍സാത്ത് എന്നയാളെയാണ് മഹാരാഷ്ട്ര ആന്റി സ്ക്വാഡാണ് പിടികൂടിയത്. യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് വാട്ട്സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയത്.
Also read : കളിയില്‍ തോറ്റത് അച്ഛന്: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ
മൂന്ന് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും അഞ്ച് സിം കാര്‍ഡുകളും രണ്ട് മെമ്മറി കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നാസിക്കിനടുത്തുള്ള ഓസറിലെ എച്ച്എഎല്‍ വിമാന നിര്‍മാണ യൂണിറ്റ്, എയര്‍ബേസ്, നിര്‍മാണ യൂണിറ്റിനുള്ളിലെ നിരോധിത പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാള്‍ പങ്കുവെച്ചതായി അധികൃതര്‍ അറിയിച്ചു ഐഎസ്ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് ആന്റി ടെററിസം സ്ക്വാഡിന്റെ നാസിക് യൂണിറ്റിന് വിവരം ലഭിച്ചുവെന്ന് ഡിസിപി വിനയ് റാത്തോഡ് വ്യക്തമാക്കി.
Post Your Comments