ചെന്നൈ: കേരളത്തിൽ സ്വർണ്ണക്കടത്ത് വിവാദം പുകയുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് രണ്ടു ദിവസത്തിനിടെ പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണം. ദുബായില്‍നിന്നും എത്തിയ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ ബിസ്ക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ആരും അവകാശം ഉന്നയിച്ചിട്ടില്ല. ബുധനാഴ്ചയും ചൊവ്വാഴ്ചയും എത്തിയ ചില യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്.
കുഴമ്ബ് രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആകെ 3.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ 1.64 കോടി രൂപവരും. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments