ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. 3,6735,514 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,066,345 പേർ രോഗ ബാധ മൂലം മരിച്ചു. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം 2,7630,381 ആയി.
അമേരിക്ക തന്നെയാണ് ഇപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമത്. എഴുപത്തിയെട്ട് ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനേഴായിരം കടന്നു. അമ്പത് ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം മാത്രം 78,524 പേർ രോഗികളാകുകയും 971പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 1,05,526 ആയി ഉയർന്നു. 9,02,425പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 58,27,705 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് ഇതുവരെ അമ്പത് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഒന്നരലക്ഷത്തോടടുക്കുന്നു. 4,414,564 പേർ രോഗമുക്തി നേടി.
Post Your Comments