Latest NewsIndia

എ.പി അബ്ദുല്ലക്കുട്ടിയ്ക്കു നേരെ വധശ്രമം : കാറില്‍ ടോറസ് ലോറി വന്നിടിച്ചത് രണ്ടു തവണ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ

കാറിന്റെ ഒരു ഒരു ഭാഗം തകര്‍ന്നു

മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയുടെ കാര്‍ മലപ്പുറത്തു വച്ച്‌ അപകടത്തില്‍പ്പെട്ടു. കാറിനു പിറകില്‍ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. അപകടം ആസൂത്രിതമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. തന്റെ കാറിനു പിന്നില്‍ ലോറി രണ്ടു തവണ വന്നിടിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചത്. കാറിന്റെ ഒരു ഒരു ഭാഗം തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ കാര്‍. മലപ്പുറം രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് അദ്ദേഹത്തിൻ്റെ വാഹനത്തെ പിന്തുടർന്ന് പിറകിൽ ഇടിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. കെ.എല്‍ 65 എം 6145 നമ്ബറുള്ള ലോറിയാണ് പിന്നില്‍ ഇടിച്ചു കയറിയത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നായിരുന്നു വിശദീകരണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. അതെ സമയം അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തി. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

read also: ഹത്രാസിൽ പോലീസിനു പ്രതികളുടെ കത്ത്‌ , കൊല്ലപ്പെട്ട പെണ്‍കുട്ടി കൂട്ടുകാരി; കേസില്‍ കുടുക്കിയതാണെന്ന് മുഖ്യപ്രതി

അസഹിഷ്ണുതയുടെ വക്താക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനെ സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാർട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button