Latest NewsKeralaNews

രാജാവ് നഗ്നനാണ് ; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രത്യക്ഷ സമരം പുനരാരംഭിച്ച് യുഡിഎഫ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അഞ്ച് നേതാക്കള്‍ മാത്രം സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു സമരം.

മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും 6 തവണ മുഖ്യമന്ത്രി സ്വപ്നാസുരേഷിനെ കണ്ടു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയായാണ്. രാജാവ് നഗ്‌നനാണെന്ന് പറയേണ്ട സാഹചര്യം വന്നുവെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി രാജിക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രിയെ കയ്യാമം വെച്ച് കൊണ്ട് പോകുന്നത് കാണാന്‍ വയ്യാത്തതിനാല്‍ പാര്‍ട്ടി രാജി ആവശ്യപ്പെടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ നടന്നു കൊണ്ടിരുന്ന പ്രത്യക്ഷസമരം കോവിഡ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ നടത്തിയ യോഗത്തില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സമരം വീണ്ടും നടത്താന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button