Latest NewsNewsIndia

മുൻ എംഎൽഎ അടക്കം മൂന്ന് മുതിർന്ന ബിജെപി നേതാക്കൾ പാർട്ടി വിട്ടു

പാറ്റ്ന : മുൻ എംഎൽഎ അടക്കം മൂന്ന് മുതിർന്ന ബിജെപി നേതാക്കൾ പാർട്ടി വിട്ടു. ബിഹാർ തെര‌ഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കുറി മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രാജേന്ദ്ര സിംഗ്, മുൻ എംഎൽഎ രാമേശ്വർ ചൗരസ്യ, മുൻ എംഎൽഎ ഉഷ വിദ്യാർത്ഥി എന്നിവരാണ് പാർട്ടി വിട്ടത്. ഇവർ പിന്നീട് എ‍ൽജെപിയിൽ(ലോക് ജനശക്തി പാർട്ടി) അംഗത്വം എടുത്തു. എൽജെപി ടിക്കറ്റിൽ മത്സരിക്കുമെന്നും . നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പ്രതികരിച്ചു. മൂന്ന് പേരും യഥാക്രമം ദിനാര, ശാസറാം, പലിഗഞ്ച് മണ്ഡലങ്ങളിൽ നിന്ന് എൽജെപിക്കായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്

Also read : സഖാക്കൾ പരസ്പരം വെട്ടി വീഴ്ത്തുമ്പോൾ മരണപ്പെടുന്നവനെ രക്ത സാക്ഷി ആക്കുകയും കൊന്നവനെ ദാനം ചെയ്യുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്: അഡ്വ. എസ്. സുരേഷ്

ബീഹാറിൽ എൻഡിഎ സീറ്റ് വിഭജന ധാരണ പ്രകാരം ജെഡിയു 122 സീറ്റിലും ബിജെപി 121 സീറ്റിലുമാണ് മത്സരിക്കുക. ജെഡിയുവിന് നൽകിയ സീറ്റുകളിൽ നിന്ന് 7 സീറ്റുകൾ വരെ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോ‍ർച്ചയ്ക്ക് നൽകാനും ധാരണയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button