Latest NewsSaudi ArabiaNewsGulf

മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് : മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) സൗദിയിൽ മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ ഒന്നരവർഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button