KeralaLatest NewsNews

ജനത്തെ പെറ്റിയടിച്ച്‌ പോലീസ് സമ്പാദിക്കുന്നത് കോടികള്‍:​ യുപിയിലായിരുന്നു സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും നടന്നേനെ: രൂക്ഷവിമര്‍ശനവുമായി കുമ്മനം

കൊച്ചി: പെറ്റി കേസ് ചുമത്തി പോലീസ് ജനങ്ങളില്‍ നിന്ന പിഴ ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത ഈ വൃദ്ധനെ എന്ത് കാരണം പറഞ്ഞായാലും നടുറോഡിൽ പട്ടാപ്പകൽ നിഷ്ഠൂരമായി മർദ്ദിച്ച് പോലീസ് ജീപ്പിലേക്ക് ഇടുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യത്തിന്റെ പരസ്യമായ ധ്വംസനം കൂടിയാണെന്ന് കുമ്മനം പറയുന്നു.

Read also: ടോവിനോ തോമസിന്റെ ആരോഗ്യ നില : മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പെറ്റിരാജ് !

കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്.

പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല.

ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത ഈ വൃദ്ധനെ എന്ത് കാരണം പറഞ്ഞായാലും നടുറോഡിൽ പട്ടാപ്പകൽ നിഷ്ഠൂരമായി മർദ്ദിച്ച് പോലീസ് ജീപ്പിലേക്ക് ഇടുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യത്തിന്റെ പരസ്യമായ ധ്വംസനം കൂടിയാണ്.

യുപിയിലായിരുന്നു ഈ സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടന്നേനെ, മാധ്യമങ്ങളിൽ പ്രധാന വാർത്തയായി സ്ഥലം പിടിച്ചേനെ ! കേരളത്തിൽ ഇതെല്ലാം പതിവ് കാഴ്ചയായതുകൊണ്ടാവാം സാംസ്‌കാരിക നായകന്മാർ “മൈൻഡ് “ചെയ്യാത്തത്.

വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരിൽ നിന്നും ബലമായി പെറ്റി അടിച്ചു പിടിച്ചു വാങ്ങി ഖജനാവ് നിറയ്ക്കുന്ന പണത്തിൽ അവരുടെ കണ്ണീരും ശാപവും ഉണ്ടെന്ന് പിണറായി സർക്കാർ മനസ്സിലാക്കുക ..

ഈ പെറ്റി രാജ് ഇനിയും തുടരണമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button