
കോഴിക്കോട് : കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻ.ഡി.എ മുന്നണിയിലെ കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്നും രാജ്യത്തിനും ബീഹാറിനും പാസ്വാന്റെ സംഭാവന വളരെ വലുതായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ കാർഷികരംഗത്ത് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങൾ രാജ്യത്തെ കർഷകർക്ക് പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ദളിത്-കർഷക വിഭാഗത്തിന് ഏറെ പ്രിയങ്കരനായ നേതാവായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments