ദുബായ് : ഐ പി എൽ സീസണിലെ 22ആം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബും, സൺ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 07:30തിന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. തുടർച്ചയായ മൂന്ന് തോൽവികളിൽ നിന്നും ഇത്തവണ ജയത്തിലേക്ക് പിടിച്ചു കയറുക എന്ന ലക്ഷ്യത്തോടെയാകും പഞ്ചാബ്, ആറാം പോരാട്ടത്തിന് ഇറങ്ങുക. കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കാണാനായത്. രണ്ടു പോയിന്ടുമായി പട്ടികയിലെ അവസാന സ്ഥാനത്താണ് ഇപ്പോൾ പഞ്ചാബ്.
#SRH will take on #KXIP in Match 22 of #Dream11IPL. Both the sides will be looking to get back to winning ways.
Preview by @ameyatilak https://t.co/BoGs90AopH #SRHvKXIP pic.twitter.com/yqpz4pwpMf
— IndianPremierLeague (@IPL) October 8, 2020
Adadaniki siddanga unnam ⚔️#SRHvKXIP #OrangeArmy #KeepRising #IPL2020 pic.twitter.com/cr5ErD7zSn
— SunRisers Hyderabad (@SunRisers) October 8, 2020
സൺറൈസേഴ്സിനും ഇന്ന് ആറാം മത്സരമാണ്. രണ്ടെണ്ണം മാത്രമാണ് ഇതുവരെ ജയിച്ചത്. മുംബൈ ഇന്ത്യൻസുമായി നടന്ന പോരാട്ടത്തിൽ 34റൺസിന് പരാജയപ്പെട്ടു. തുടർച്ചയായ രണ്ടു ജയങ്ങൾക്ക് ശേഷമായിരുന്നു ഈ തോൽവി. നാല് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ഇപ്പോൾ ഹൈദരാബാദ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചിരുന്നു. 10റൺസിനാണ് ചെന്നൈയെ തോൽപ്പിച്ചത്.
Post Your Comments