Latest NewsNewsIndia

പ്രധാനമന്ത്രി ഒരു ഭീരു, തന്റെ പാര്‍ട്ടി അധികാരത്തിലിരുന്നെങ്കില്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നു ; രാഹുല്‍ ഗാന്ധി

കുരുക്ഷേത്ര: തന്റെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നെങ്കില്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ ആണ് രാഹുലിന്റെ ഈ പ്രസ്താവന.

ഇന്ത്യ-ചൈന അതിര്‍ത്തി നിര സര്‍ക്കാര്‍ കൈകാര്യം ചെയ്യാത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തി. ചൊവ്വാഴ്ച രാത്രി ഹരിയാനയിലെ കുരുക്ഷേത്രയിലെ അനജ് മണ്ഡിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് വയനാട് എംപി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ‘ഖേതി ബച്ചാവോ യാത്ര’യുടെ ഭാഗമായി അദ്ദേഹം ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും പര്യടനം നടത്തുകയാണ്.

പ്രധാനമന്ത്രി മോദിയെ വിളിക്കുന്നത് ഒരു ഭീരുവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു, ”നമ്മുടെ ഭൂമി ആരും കൈക്കലാക്കിയിട്ടില്ലെന്ന് ഭീരുവായ പ്രധാനമന്ത്രി പറയുന്നു. ഇന്ന്, ലോകത്ത് ഒരു രാജ്യം മാത്രമേ ഉള്ളൂ, അവരുടെ ഭൂമി മറ്റൊരു രാജ്യം ഏറ്റെടുത്തു. മറ്റൊരു രാജ്യം വന്ന് 1200 ചതുരശ്ര കിലോമീറ്റര്‍ എടുത്ത ഏക രാജ്യം ഇന്ത്യയാണ്. പ്രധാനമന്ത്രി സ്വയം ഒരു ‘ദേശഭക്തന്‍’ എന്ന് വിളിക്കുന്നു, ചൈനയുടെ സൈന്യം നമ്മുടെ പ്രദേശത്തിനകത്തുണ്ടെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം, അദ്ദേഹം ഏതുതരം ദേശസ്‌നേഹിയാണെന്ന്? ഞങ്ങള്‍ അധികാരത്തിലിരുന്നെങ്കില്‍ 15 മിനിറ്റിനുള്ളില്‍ ചൈനയെ പുറത്താക്കുമായിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞു.

”ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു ഞങ്ങളുടെ സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ നമ്മുടെ രാജ്യത്ത് ഒരു ചുവട് പോലും വയ്ക്കാന്‍ ചൈനയ്ക്ക് വേണ്ടത്ര അധികാരമില്ലായിരുന്നു. അവരുടെ ഭൂമി പിടിച്ചെടുത്തിട്ടുള്ള രാജ്യം എന്നത് ഇന്ത്യ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ സ്വയം ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button