റിയാദ് : ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്). ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയുമായി പിഐഎഫ് ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി ആയ ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.
ആറാഴ്ചകള്‍ക്ക് മുമ്പ് പിഐഎഫ് ലുലു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലുലു ഗ്രൂപ്പിന്റെ എത്ര ശതമാനം ഓഹരികള്‍ വാങ്ങാനാണ് പിഐഎഫ് തയ്യാറെടുക്കുന്നതെന്ന് വ്യക്തമല്ല. സൗദി അറേബ്യയുടെ നിക്ഷേപത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പിഐഎഫിന്റെ ചെയര്‍മാന്‍.
Also read : കോവിഡ് : സൗദിയിൽ മരണസംഖ്യ 5000ത്തിലേക്ക് അടുക്കുന്നു
യുഎഇ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിങ് കമ്പനി ഈ വർഷം ആദ്യം ലുലു ഗ്രൂപ്പില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. 7.4 ബില്യണ്‍ ഡോളറാണ് ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം.
Post Your Comments