KeralaNattuvarthaLatest NewsNews

യൂ പി സർക്കാരിൻറെ കിരാതഭരണം കേരളത്തിലിരിക്കുന്ന എന്നെ നേരിട്ട് വേദനിപ്പിക്കുന്നത് ഈ അറസ്റ്റിലൂടെ; രാജ്യദ്രോഹക്കുറ്റം ചുമത്തി സിദ്ദീഖ് കാപ്പനെന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി എച്ച്മുക്കുട്ടി

ഹത്റാസിലെ ആ പെൺകുട്ടിയുടെ വീട്ടുകാർ നിശ്ശബ്ദരാക്കപ്പെടുമെന്ന് എനിക്ക് ഭയം തോന്നുന്നു

അടുത്തിടെ വൻ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഹത്രാസിലെ പെൺകുട്ടിയുടെ മരണം, എന്നാൽ ഹത്രാസിലേക്ക് പോയ മാധ്യമ പ്രവർത്തകനെ യുപി പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

അഴിമുഖം ലേഖകനായ സിദ്ദിഖ് കാപ്പനെയാണ് യുപി പോലീസ് മൊബൈലും ലാപ്ടോപ്പും ലഘുലേഖകളുമടക്കം മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവർത്തകൻ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരി എച്ച്മുക്കുട്ടി.

അദ്ദേഹം എന്നെ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. യൂ പി സർക്കാരിൻറെ കിരാതഭരണം ഇവിടെ കേരളത്തിലിരിക്കുന്ന എന്നെ നേരിട്ട് വേദനിപ്പിക്കുന്നത് ഇങ്ങനേയുമാണ് എന്നാണ് എച്ച്മുക്കുട്ടി എഴുതിയിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…

 

അഴിമുഖം പോർട്ടലിലെ സിദ്ദീഖ് കാപ്പനെ യൂ പി ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു.

ഹത്റാസിലേക്ക് പോകും വഴി മഥുരയിൽ വെച്ചായിരുന്നു അറസ്റ്റ്.
അദ്ദേഹം എന്നെ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്.

യൂ പി സർക്കാരിൻറെ കിരാതഭരണം ഇവിടെ കേരളത്തിലിരിക്കുന്ന എന്നെ നേരിട്ട് വേദനിപ്പിക്കുന്നത് ഇങ്ങനേയുമാണ്…

ഒത്തിരി സമയം എന്നോട് സംസാരിച്ച ഒരാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമ്പോൾ…. ഹത്റാസിലെ ആ പെൺകുട്ടിയുടെ വീട്ടുകാർ നിശ്ശബ്ദരാക്കപ്പെടുമെന്ന് എനിക്ക് ഭയം തോന്നുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button