ഭോപ്പാല്‍: യു പി എ ആയിരുന്നു ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ കേവലം പതിനഞ്ച് മിനിട്ടുകൊണ്ട് ചൈനയെ, ലഡാക്കില്‍ നിന്നും പുറത്താക്കുമായിരുന്നു എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍, പതിനഞ്ച് മിനിട്ടില്‍ ചൈനയെ പുറത്താക്കല്‍… ഇതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകനെ ഞാന്‍ കുമ്പിടുന്നു. ഇത്തരത്തില്‍ ചിന്തിക്കാന്‍ എവിടെ നിന്നാണ് അദ്ദേഹത്തിന് ഗുണമേന്‍മ കൂടിയ ലഹരിവസ്തുക്കള്‍ കിട്ടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായ കുരുക്ഷേത്രയില്‍ പൊതുജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു യു പി എ ആയിരുന്നു ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ കേവലം പതിനഞ്ച് മിനിട്ടുമാത്രമേ അതിര്‍ത്തി ലംഘിച്ച ചൈനയെ, ലഡാക്കില്‍ നിന്നും പുറത്താക്കാന്‍ വേണ്ടിയിരുന്നുള്ളൂ എന്ന് രാഹുൽ പ്രതികരിച്ചത്.
#WATCH: Dus din mein karz maaf, 15 minute mein China saaf, main toh us guru ko naman kar raha hoon jisne inko padhaya hai. Itni achhi quality ka ye nasha laate kahan se hain?: Madhya Pradesh Home Minister Narottam Mishra on Rahul Gandhi’s remark pic.twitter.com/xrX47Wgs87
— ANI (@ANI) October 8, 2020
Post Your Comments