ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമശക്തി ഉപയോഗപ്പെടുത്തി സമഗ്രമായ പല ഓപ്പറേഷനുകള്‍ ഒരേ സമയം നടത്തുന്ന കാര്യത്തില്‍ വ്യോമസേന പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഭദൂരിയ. ഏതു സാഹചര്യത്തിലും ഇന്ത്യയുടെ പരമാധികാരവും താത്പര്യങ്ങളും സംരക്ഷിക്കാന്‍ തയാറാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഡല്‍ഹിക്കടുത്ത് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഇന്നലെ നടന്ന 88-ാം വ്യോമസേനാ ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read also: ഗുസ്തി താരം ബബിത ഫോഗട്ട് ബിജെപിയിൽ സജീവമാകുന്നു: സർക്കാർ ജോലി ഉപേക്ഷിച്ചു
കോവിഡ് മഹാമാരിയുടെ കാലത്തു പോലും സമ്പൂര്‍ണ വ്യോമ ഓപ്പറേഷനുകള്‍ക്കു വൈമാനികര്‍ സജ്ജമായിരുന്നു. ലോകമെങ്ങും കോവിഡ് പ്രശ്നം സൃഷ്ടിച്ചപ്പോഴും ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി ശക്തമായിരുന്നുവെന്നും ഭദൂരിയ വ്യക്തമാക്കി. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കര, നാവിക സേനാ മേധാവികളായ ജനറല്‍ മുകുന്ദ് നരവനെ, അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.
Post Your Comments