ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സജീവമാകാൻ സർക്കാർ ജോലി ഉപേക്ഷിച്ച് അന്താരാഷ്ട്ര ഗുസ്തി താരം ബബിത ഫോഗട്ട്. ഞാൻ രാഷ്ട്രീയത്തിൽ സജീവമാകാൻ പോകുകയാണ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് കൂടാതെ ഹരിയാനയിലെ ബറോഡ നിയമസഭ ഉപതെരഞ്ഞെടുപ്പിലും പ്രചരണത്തിൽ സജീവമായി പങ്കെടുക്കാൻ പോകുകയാണെന്ന് രാജിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബബിത അറിയിച്ചു. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി സ്ഥാനാർത്ഥിയായി താരം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read also: ദുബായിലെത്തുന്ന യാത്രക്കാർക്കായി നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു
2014ലെ കോമൺവെൽത്ത് ഗെയിംസിൽ വിജയി ആയിരുന്നു ബബിത ഫോഗട്ട്. 2019ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ദാദ്രിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നേരത്തെ, 2019 ഓഗസ്റ്റ് 13ന് പൊലീസ് സബ് ഇൻസ്പെക്ടർ സ്ഥാനത്ത് നിന്ന് അവർ രാജിവച്ചിരുന്നു. പിതാവ് മഹാവിർ ഫോഗട്ടിനൊപ്പം ബി ജെ പിയിൽ ചേർന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരുന്നു രാജി.
Post Your Comments