ലക്‌നൗ : രാമക്ഷേത്രത്തിന് നാദമാകാൻ തമിഴ്‌നാട്ടിലെ രാമേശ്വരത്തു നിന്നും രാമ രഥയാത്രയായാണ് വമ്പൻ അമ്പലമണി അയോദ്ധ്യയിൽ എത്തിയത്. സെപ്തംബർ 17 നാണ് രാമേശ്വരത്തു നിന്നും അമ്പലമണിയുമായുള്ള രഥയാത്ര ആരംഭിച്ചത്.
ഏകദേശം 613 കിലോയാണ് രാമക്ഷേത്രത്തിലേക്ക് എത്തിച്ച അമ്പലമണിയുടെ ഭാരം. 4.1 അടി ഉയരമുള്ള അമ്പലമണിയിൽ ജയ് ശ്രീ റാം എന്ന് വലുതായി ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ 10 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ മണിമുഴക്കം കേൾക്കാൻ സാധിക്കും. ഓം എന്ന മന്ത്രത്തിലാകും മണിനാദം പ്രതിധ്വനിക്കുക.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഗൽ റൈറ്റ് കൗൺസിലാണ് രഥയാത്ര സംഘടിപ്പിച്ചത്. ശ്രീരാമ ഭഗവാന്റെയും സീതാ ദേവിയുടെയും വിഗ്രഹങ്ങളുമേന്തിയായിരുന്നു 4500 കിലോ മീറ്റർ താണ്ടിയുള്ള രഥയാത്ര അയോദ്ധ്യയിൽ എത്തിയത്. അമ്പലമണിയും വിഗ്രഹങ്ങളും ലീഗർ റൈറ്റ് കൗൺസിൽ അംഗങ്ങൾ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി.
Post Your Comments