Latest NewsNewsIndia

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതികളുമായി യോഗി സർക്കാർ

ലക്‌നൗ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read Also : രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി 

ദുർഗാ പൂജയുടെയും നവരാത്രി ആഘോഷങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്താനായി ചേർന്ന യോഗത്തിലാണ് അദ്ദേഹം അധികൃതരോട് ഇക്കാര്യം നിർദ്ദേശിച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനായുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. കൊറോണ പ്രോട്ടോകോളുകൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായുള്ള നടപടികൾ സർക്കാർ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രത്യേക പൊലീസ് ടീമിനെ സംസ്ഥാനത്ത് വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരക്കേറിയ സ്ഥലങ്ങളിലും പ്രത്യേക ശ്രദ്ധ വേണ്ടിയ സ്ഥലങ്ങളിലും പ്രത്യേക സ്‌ക്വാഡിനെ വിന്യസിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button