ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയിൽ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിന് മുന്‍പ് ടിക്കറ്റെടുത്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്. 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം.
എയര്‍ ഇന്ത്യയുടെ ഇത്തരം നടപടി യാത്രക്കാർക്ക് വളരെ ആശ്വാസമാണ് നൽകുന്നത്. 2021 ഡിസംബര്‍ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടുമെന്നാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ്ന്റെ അറിയിപ്പ്. കൂടാതെ ഇക്കാലയളവില്‍ ഒരു തവണ യാത്രാ തീയതി, വിമാനം, റൂട്ട്, ബുക്കിങ് കോഡ് എന്നിവ മാറ്റാന്‍ യാത്രക്കാര്‍ക്ക് അവസരമുണ്ട്. പുതിയ റൂട്ടിലേക്കാണ് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കും.
അതേസമയം ആദ്യം ബുക്കുചെയ്ത ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്താല്‍ ബാക്കി തുകയോ, പ്രത്യേക ക്ലാസോ അനുവദിക്കില്ല. എന്നാൽ അതേ ക്ലാസ് യാത്രയ്ക്കുതന്നെ ടിക്കറ്റ് നിരക്ക് കൂടുതലുള്ള സാഹചര്യമാണെങ്കില്‍ നിരക്ക് വ്യത്യാസം യാത്രക്കാരില്‍ നിന്നും ഈടാക്കും.
Post Your Comments