KeralaLatest NewsNews

ശബരിമല തീര്‍ത്ഥാടനം; ഡോക്ടര്‍മാരെയും ജീവനക്കാരേയും വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ദര്‍ശനം അനുവദിക്കുന്നതെങ്കിലും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ ട്രയല്‍ വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

തിരുവനന്തപുരം: സബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ കോവിഡ് മാനദണ്ഡങ്ങളോടുകൂടി ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനു മുന്നോടിയായാണ് ട്രയല്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ദര്‍ശനം അനുവദിക്കുന്നതെങ്കിലും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ ട്രയല്‍ വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

Read Also: കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കും; തീരുമാനവുമായി മന്ത്രിസഭ

എന്നാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനംഅതിരൂക്ഷമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ഇപ്പോള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട് വ്യക്തമാക്കി. നിലയ്ക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനും ശബരിമല സന്നിധാനത്ത് ക്യൂ ക്രമീകരണവും ഏര്‍പ്പെടുത്താന്‍ ട്രയല്‍ ആവശ്യമാണെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. തുലാമാസത്തില്‍ ഭക്തരെ അനുവദിക്കുന്നതിലും ചീഫ് സെക്രട്ടറിതല സമതി അന്തിമ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button