മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് റിയക്ക് ജാമ്യം അനുവദിച്ചത്. സഹോദരന്‍ ഷോവിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവി മുംബൈ തലോജ ജയിലിലും, എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ്.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത 10 ദിവസം റിയ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിട്ട് പോകരുത്. മുംബൈ വിട്ട് പോകാൻ പൊലീസ് അനുമതി വാങ്ങണം.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്ക് നയിക്കുകയായിരുന്നു.
Post Your Comments