മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ബോളിവുഡിൽ വലിയ പ്രതിസന്ധികൾ നടക്കവേ സിബിക്കെതിരെ ആരോപണവുമായി സുശാന്തിന്റ സുഹൃത്ത് ഗണേഷ് ഹിവാർക്കർ. കേസ് ഏറ്റെടുത്ത് 40 ദിവസത്തിനുശേഷവും സിബിഐയിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല എന്നതാണ് ഗണേഷ് ഹിവാർക്കറിന്റെ വിമർശനം.
റിപ്പബ്ലിക് ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായണസ്വാമിയുമായി സംസാരിക്കവെ, സുശാന്തിന്റെ സുഹൃത്തും നൃത്തസംവിധായകനുമായ ഗണേഷ് ഹിവാർക്കറും മുൻ സ്റ്റാഫും അങ്കിത് ആചാര്യയുമാണ് സിബിഐക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് എൻസിബി അന്വേഷണം നടത്തുന്നതിൽ തങ്ങൾക്ക് യാതൊരുവിധ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാൽ സിബിഐയിൽ നിന്ന് കണ്ടെത്തലുകൾ ആവശ്യമാണെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.
Read Also: കോവിഡ് പ്രതിസന്ധിയെന്ന് വിദ്യാർത്ഥികൾ; പരീക്ഷകള്‍ക്ക് മാറ്റില്ലമില്ലെന്ന് യുപിഎസി
“എൻസിബി വഴിയുള്ള കേസന്വേഷണം പുരോഗതിയുണ്ടെന്നും എന്നാൽ സിബിഐയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് യാതൊരു തുമ്പും ലഭിക്കുന്നില്ല എന്നും അവർ വ്യക്തമാക്കി. കേസ് വഴിതിരിച്ചുവിടുന്നുവെന്ന് ഞങ്ങൾക്ക് തോന്നുന്നതിനാൽ ഞങ്ങൾക്ക് വിവരങ്ങൾ ആവശ്യമാണ്,” ഗണേഷ് ഹിവാർക്കർ പറഞ്ഞു. എന്നാൽ സുശാന്ത് കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരാഹാര സമരം നടത്തുമെന്നും സുശാന്തിന്റെ മരണത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തുന്നതിന് റിപ്പബ്ലിക് മാത്രമാണ് പിന്തുണ നൽകിയതെന്നും ഗണേഷ് പ്രസ്താവിച്ചു.
“നിരാഹാര സമരം ഞങ്ങൾ ഇത് 3 ദിവസത്തേക്ക് ആസൂത്രണം ചെയ്യുന്നു,ഡൽഹി പോലീസ് ഞങ്ങൾക്ക് അനുമതി നൽകിയാൽ, ഗാന്ധിജിയുടെ സമാധിയിൽ പ്രതിഷേധം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, പോലീസിൽ നിന്ന് അനുമതി വാങ്ങി ഞങ്ങൾ മുംബൈയിൽ വരാം. അത് ഡിആർഡിഒ ഗസ്റ്റ്ഹൗസിന് മുന്നിലോ അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം വീടുകളിലോ ആയിരിക്കും, ”ഗണേഷ് പറഞ്ഞു.
Post Your Comments