Latest NewsKeralaIndia

കുട്ടികളുടെ മാനസിക സംഘര്‍ഷം അകറ്റാന്‍ പോക്സോ കേസിലെ പ്രതി ക്ലാസെടുത്ത സംഭവം ,അന്വേഷണത്തിന് ഉത്തരവ്

ഇയാള്‍ക്കെതിരായ രണ്ടു കേസുകളില്‍ തിരുവനന്തപുരം പോക്സോ കോടതിയില്‍ വിചാരണ തുടരുന്നതിനിടെയാണ് പുതിയ സംഭവം.

തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘര്‍ഷം അകറ്റാനുള്ള പരിശീലനത്തിന് പോക്സോ കേസുകളില്‍ പ്രതിയായ ആള്‍ ക്ലാസെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. കൗണ്‍സിലിംഗ് വെബിനാര്‍ റിസോഴ്സ് പേഴ്സണായി പങ്കെടുത്ത വ്യക്തി പോക്സോ കേസില്‍ പ്രതിയാണെന്ന വിവരം വകുപ്പിന് അറിയില്ലായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ.പി.പി.പ്രകാശിനാണ് അന്വേഷണ ചുമതല. കൗണ്‍സിലിംഗിനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസില്‍ നിലവില്‍ വിചാരണ നേരിടുന്നയാളാണ് ഡോ. കെ ഗിരീഷ്. ഇയാള്‍ക്കെതിരായ രണ്ടു കേസുകളില്‍ തിരുവനന്തപുരം പോക്സോ കോടതിയില്‍ വിചാരണ തുടരുന്നതിനിടെയാണ് പുതിയ സംഭവം.

read also: അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍റ് കൗണ്‍സിലിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ വെബിനാറില്‍ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന നിലയിലാണ് ഇയാള്‍ പങ്കെടുത്തത്. കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘര്‍ഷമെന്ന വിഷയത്തിലായിരുന്നു വെബിനാര്‍. വെബിനാറില്‍ സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കായി ഗിരീഷ് ക്ലാസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button