COVID 19Latest NewsNewsIndiaInternational

ലോകമെമ്പാടുമുള്ള ജനത ചൈനയെ വെറുക്കുന്നതായി പഠന റിപ്പോർട്ട്

ലോകമെമ്ബാടുമുള്ള ജനത ചെെനയെയും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. 14 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്ട്രേലിയ, യു.കെ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, യു.എസ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍, കാനഡ തുടങ്ങിയ വികസിത ജനാധിപത്യ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ചൈനയെ വെറുക്കുന്നതായി പഠനം പറയുന്നു.

Read Also : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ചെെനയെ ഏറ്റവും കൂടുതല്‍ വെറുക്കുന്നവര്‍ ഓസ്ട്രേലിയയില്‍ നിന്നുള്ളവരാണ്. ഓസ്ട്രേലിയന്‍ ജനതയുടെ 81 ശതമാനവും ചെെനയെയും പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നു. യു.കെയിലും യു.എസിലും സമാനമായ സ്ഥിതി തന്നെയാണ്.
ജൂണ്‍ 10 മുതല്‍ ഓഗസ്റ്റ് 3 വരെ 14 രാജ്യങ്ങളിലായി 14,276 പേരെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടാണ് സര്‍വേ നടത്തിയത്. ലോകം ചെെനയെ വെറുക്കാന്‍ പ്രധാന കാരണം കൊവിഡ് വെെറസ് വ്യാപനമാണ്.ചെെനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും കൊവിഡ് പൊട്ടിപുറപ്പെട്ടത് മറച്ചുവയ്ക്കുകയും പ്രാരംഭഘട്ടത്തില്‍ വേണ്ട പ്രതിരോധനടപടികള്‍ കെെകൊള്ളാത്തതിലും വലിയ വിമര്‍ശനങ്ങള്‍ ചെെനയേറ്റുവാങ്ങിയിരുന്നു. ഇക്കാരണത്താലാണ് ഏറെയും പേര്‍ ചെെനയെ വെറുക്കുന്നത്. സര്‍വേ നടത്തിയ രാജ്യങ്ങളിലെ 78 ശതമാനം ആളുകളും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button