ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയര്‍ന്ന രോഗമുക്തി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ രാജ്യത്ത് രോഗമുക്തി നിരക്ക് 85% കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു.
Read Also : കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,203 രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 72,049 ആണ്. ആകെ രോഗ മുക്തരായവരുടെ എണ്ണം 57,44,693 ആയി.
ഉയര്‍ന്ന തോതിലുള്ള രോഗ മുക്തി രോഗബാധിതരും അസുഖം ഭേദമായവരും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. രോഗമുക്തരായ കേസുകള്‍ രോഗം സജീവമായ കേസുകളേക്കാള്‍ (9,07,883) 48 ലക്ഷത്തിലധികം (48,36,810) കവിഞ്ഞു. രോഗമുക്തരായത് രോഗബാധിതരുടെ 6.32 ഇരട്ടിയാണ്.
രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം ആകെ പോസിറ്റീവായ കേസുകളുടെ 13.44 ശതമാനമായി കുറഞ്ഞു. ഇത് തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്.
18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ രോഗമുക്തി നിരക്ക് ഉണ്ട്. രോഗമുക്തിയാവുന്ന പുതിയ കേസുകളില്‍ 75% പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണവ. 17,000 ത്തോളം പേര്‍ രോഗമുക്തരായ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്. കര്‍ണാടകത്തില്‍ പ്രതിദിന രോഗമുക്തി നിരക്ക് പതിനായിരത്തിലധികമാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 72,049 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ്. മഹാരാഷ്ട്രയില്‍ അധികമായി തന്നെ തുടരുന്നു. മഹാരാഷ്ട്രയില്‍ 12,000 ത്തിലധികവും കര്‍ണാടകത്തില്‍ പതിനായിരത്തോളം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments