ന്യൂഡല്‍ഹി: കുതിരകളില്‍ നിന്ന് കോവിഡ് മരുന്ന്. നിര്‍ജീവമായ കൊവിഡ് വൈറസുകളെ കുതിരകളില്‍ കുത്തിവച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. സാര്‍സ് കൊവ് 2 കുത്തിവച്ച് രോഗമുക്തി നേടിയ കുതിരകളില്‍ കാണപ്പെട്ട ആന്റി ബോഡികളുടെ സഹായത്തോടെയാണ് തെറാപ്പി ചികിത്സ നടത്തുന്നത്. ഐ.സി.എം.ആറും ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോളജിക്കല്‍ ഇ.ലിമിറ്റഡും ചേര്‍ന്നാണ് കൊവിഡിനെതിരെ ഫലപ്രദമായ ചികിത്സ നടത്താന്‍ ശ്രമിക്കുന്നത്.
പ്ലാസ്മ തെറാപ്പിക്ക് സമാനമായ രീതിയിലുള്ള ചികിത്സയാണിത്. കൊവിഡ് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് എടുക്കുന്ന രക്തരസമാണ് പ്ലാസ്മ തെറാപ്പിയെങ്കില്‍ ഇവിടെ കൊവിഡിനെ അതിജീവിച്ച കുതിരകളില്‍ നിന്ന് ശേഖരിക്കുന്ന രക്തരസമാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. കുതിരകളില്‍ നിര്‍വീര്യമാക്കിയ സാര്‍സ് കൊവ് 2 കുത്തിവെച്ച് 21 ദിവസത്തിന് ശേഷമാണ് പ്ലാസ്മ സാംപിളുകള്‍ വികസിപ്പിച്ചത്.
പരീക്ഷണം മനുഷ്യരില്‍ വിജയകരമായാല്‍ പ്ലാസ്മ തെറാപ്പിക്ക് പകരം ഈ രീതി ഉപയോഗിക്കാന്‍ സാധിക്കും.
Post Your Comments