Latest NewsIndiaNews

‘ശക്തവും ആധുനികവും സ്വയം പാര്യപ്തവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദനം അറിയിച്ച് അമിത് ഷാ

ന്യൂഡൽഹി : പൊതു ഓഫീസിൽ തുടർച്ചയായ 20 വർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒക്ടോബർ 7 രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഒരു ദിവസമാണ്. 2001 ൽ ഇതേ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്. അന്ന് മുതൽ ആരംഭിച്ച യാത്രയിൽ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി വിശ്രമമില്ലാത്ത സേവനമാണ് അദ്ദേഹം നൽകിയത്. അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Read Also :മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യക്ഷേമത്തിനായി പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തന്റെ ദർശനാത്മകമായ ചിന്തയിലൂടെ പ്രധാനമന്ത്രി ശക്തവും ആധുനികവും സ്വയം പാര്യപ്തവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ജനങ്ങളുടെ ക്ഷേമത്തിനും രാജ്യ വികസനത്തിനുമായി അദ്ദേഹം സ്വയം സമർപ്പിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായിരുന്നു അദ്ദേഹം എന്നും പ്രാധാന്യം നൽകിയിരുന്നതെന്നും ഒരു പൊതു പ്രതിനിധി എന്ന നിലയിൽ നരേന്ദ്ര മോദിയെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button