ചണ്ടീഗഢ് : ട്രാക്ടറില്‍ ഇരിക്കാന്‍ കുഷ്യന്‍ ഉപയോഗിച്ചതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തെ പരാമര്‍ശിച്ചാണ് രാഹുലിന്റെ മറുപടി.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു രാഹുല്‍.
Read Also : ജര്‍മനിയിലെ നാസി ഭരണത്തെ മോദി സര്‍ക്കാരിനോട് താരതമ്യം ചെയ്ത വിജേന്ദര്‍ സിങ്
സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണ് മോദിയും വി.വി.ഐ.പി. വിമാനം വാങ്ങിയതെന്നും രാഹുൽ പരിഹസിച്ചു. ട്രാക്ടറില്‍ കുഷ്യനിട്ട് ഇരുന്നതിനെ കുറിച്ചുള്ള ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, വന്‍തുകയ്ക്ക് വിമാനങ്ങള്‍ വാങ്ങിയതിനെ കുറിച്ച് അവരോട് ചോദ്യങ്ങള്‍ ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണ്. എന്നാല്‍ ട്രാക്ടറില്‍ തന്റെ അഭ്യുദയാകാംക്ഷികളില്‍ ആരോ കുഷ്യന്‍ വെച്ചത് എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments