Latest NewsNewsIndia

ട്രാക്ടറിന് മുകളിൽ സോഫാ സീറ്റുകൾ ഘടിപ്പിച്ച് യാത്ര ; രാഹുൽ ഗാന്ധി വിഐപി കർഷകനാണെന്ന് സ്മൃതി ഇറാനി

ഗാന്ധിനഗർ: രാഹുൽ ഗാന്ധി വിഐപി കർഷകനാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പഞ്ചാബിൽ കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയിൽ ട്രാക്ടറിന് മുകളിൽ സോഫാ സീറ്റുകൾ ഘടിപ്പിച്ച് യാത്ര ചെയ്ത രാഹുലിന്റെ പ്രവർത്തി പരാമർശിച്ചായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ.

Read Also : എൻ ഡി എ യിൽ ചേരാനൊരുങ്ങി വൈ എസ് ആർ കോൺഗ്രസ്

ട്രാക്ടറിൽ ഇരിക്കാൻ പോലും സോഫാ സീറ്റുകൾ ഉപയോഗിക്കുന്ന ആളാണ് രാഹുൽ. ചെറുകിട, ഇടത്തരം കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്ന സംവിധാനത്തെ ഒരിക്കലും പിന്തുണയ്ക്കാൻ ഇതു പോലുള്ള വിഐപി കർഷകർക്ക് കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഗുജറാത്ത് ബി ജെ പി ആസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമങ്ങൾ ചവറ്റുകുട്ടയിലിടുമെന്ന രാഹുലിന്റെ പ്രസ്താവനയും സ്മൃതി ഇറാനി തള്ളിക്കളഞ്ഞു. ഇനി അധികാരത്തിലെത്തുകയെന്നത് രാഹുലിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. പാർലമെന്ററി പാരമ്പര്യങ്ങളെ മാനിക്കുന്ന സ്വഭാവമല്ല രാഹുൽ കാണിക്കുന്നത്. അത് ഒരിക്കലും രാഹുലിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button