COVID 19Latest NewsIndia

രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്

ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിന് കോവിഡ്. ഇന്നലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഗ്രൂരില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ബല്‍ബീര്‍ സിങ് റാലിയില്‍ അണിനിരന്നിരുന്നു.

ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിന് കോവിഡ് സ്ഥിരീകരിച്ചതായും സമ്ബര്‍ക്കവിലക്കില്‍ കഴിയുകയാണെന്നും പഞ്ചാബിലെ കോവിഡ് നോഡല്‍ ഓഫിസര്‍ അറിയിച്ചു.

read also: ഹത്രാസില്‍ പുതിയ വഴിത്തിരിവ്; പെണ്‍കുട്ടിയും മുഖ്യപ്രതിയും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്, ടെലിഫോണ്‍ രേഖകൾ പുറത്ത്

രാഹുല്‍ ഗാന്ധിയെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സുനില്‍ ഝാകര്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, സഹമന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാന ഗുര്‍മീത് സിങ് സോധി, മുന്‍ മുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടല്‍, കോണ്‍ഗ്രസ് നേതാവ് ദീപീന്ദര്‍ സിങ് ഹൂഡ എന്നിവരുമായും ബല്‍ബീര്‍ സിങ് ഇടപഴകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button