KeralaLatest NewsNews

കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ക്ലാസ്സെടുക്കാൻ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ചത് പോക്സോ കേസ് പ്രതിയെ

തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘര്‍ഷം അകറ്റാനുള്ള പരിശീലനത്തിന് പോക്സോ കേസുകളില്‍ പ്രതിയായ ആള്‍ ക്ലാസ്സെടുത്തതായി പരാതി.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ വെബിനാറിലാണ് പോക്സോ കേസ് പ്രതിയെ ഉള്‍പ്പെടുത്തിയത്. ഇന്നലെയാണ് വെബിനാര്‍ നടന്നത്. നിലവില്‍ രണ്ട് പോക്സോ കേസുകളില്‍ പ്രതിയും വിചാരണ നേരിടുന്നയാളുമാണ് ക്ലാസെടുത്ത ഡോ ഗിരീഷ്.

Read Also : അൺലോക്ക് 5 .0 : തീയേറ്ററുകൾ തുറക്കാനുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

കൗണ്‍സിലിംഗിനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാളാണ് ഡോ. കെ ഗിരീഷ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍റ് കൗണ്‍സിലിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ വെബിനാറില്‍ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന നിലയിലാണ് ഇയാള്‍ പങ്കെടുത്തത്.കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘര്‍ഷമെന്ന വിഷയത്തിലായിരുന്നു വെബിനാര്‍. ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് നടത്തിയ വെബിനാറില്‍ സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കായി ഗിരീഷ് ക്ലാസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button