Latest NewsInternational

പാകിസ്ഥാനിൽ വീണ്ടും അട്ടിമറി നീക്കം, ഇമ്രാൻ ഖാൻ ഭരണകൂടം നിലംപൊത്തുമെന്ന് സൂചന

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ വീണ്ടും ഭരണഅട്ടിമറി നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപപ്പെട്ടു. സഖ്യത്തിന്റെ മുന്‍നിര നേതാവായി തെരഞ്ഞെടുത്തത് കൊടും ഭീകരനെയാണ്. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരനെന്നാണ് ഫസ്ലുര്‍ റഹ്മാനെ സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രിയും പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് നേതാവുമായ ഫാവദ് ചൗധരി വിശേഷിപ്പിച്ചത്.

പാക്കിസ്ഥാന്റെ കറുത്ത ദിനമെന്നും അദ്ദേഹം പറഞ്ഞു. ജാമിയത് ഉലമ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാനാണ് സഖ്യത്തിന്റെ നേതാവ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ബൂട്ടോ സര്‍ദ്ദാരി, ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) തലവന്‍ സര്‍ദാര്‍ അഖ്ദര്‍ മെന്‍ഗാള്‍ എന്നിവരും പ്രതിപക്ഷ സഖ്യത്തിന്റെ (പിഡിഎം) നേതാവായി മൗലാന ഫസ്ലുര്‍ റഹ്മാനെ തെരഞ്ഞെടുത്ത വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

read also: ‘സത്യം വിളിച്ചു പറയുന്ന ഞാന്‍ ഏതുനിമിഷവും കൊല്ലപ്പെടാം , കൊറോണ വൈറസ് ചൈനയിലെ ലാബില്‍ സൃഷ്ടിച്ചതു തന്നെ’ ;ചൈനീസ് വൈറോളജിസ്റ്റ്

ബലൂചിസ്ഥാനിലും ക്വോട്ടയിലും ഈ മാസം സര്‍ക്കാരിനെതിരെ പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഫസ്ലൂര്‍ റഹ്മാന്റെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് ക്വോട്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button