തിരുവനന്തപുരം : ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് മൊബൈൽ ആപ്പുമായി കെ.എസ്.ആര്‍.ടി.സി. ‘എന്റെ കെ.എസ്.ആര്‍.ടി.സി’ ആപ്പ് ഇന്ന്‍ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പ് പുറത്തിറക്കും. കെ.എസ്.ആര്‍.ടി.സി ജനതാ സര്‍വീസ്, കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക്സ് എന്നിവയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പങ്കെടുക്കും.
ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പന. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തിരുന്നത്. മിക്ക യാത്രക്കാരും മൊബൈല്‍ ഫോണാണ് ബുക്കിംഗിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ഓണ്‍ലൈന്‍ റിസര്‍വേഷനായി സ്വന്തമായി മൊബൈല്‍ ആപ്പ് ഉണ്ടായിരുന്നില്ല. പുതിയ ആപ്പ് യാഥാര്‍ഥ്യമായതോടെ വളരെ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
Post Your Comments