Latest NewsNewsIndia

ബിജെപി പ്രവർത്തകന് നേരെ വെടിയുതിർത്ത് ഭീകരർ

ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി പ്രവർത്തകന് നേരെ വെടിയുതിർത്ത് ഭീകരർ. ഗന്ദർബാനിലെ നൂനാറിലാണ് ബിജെപി പ്രവർത്തകന് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.

സുരക്ഷാ ഉദ്യോഗസ്ഥൻ നടത്തിയ തിരിച്ചടിയിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read Also:  കോവിഡിനെ ചെറുക്കാനുള്ള ആയുര്‍വേദ- യോഗ ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം

ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് കശ്മീരിൽ ഭീകരാക്രമണം പതിവായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ബുദ്ഗാം ജില്ലാ അദ്ധ്യക്ഷനായ അബ്ദുൾ ഹമീദ് നജറിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽ കുൽഗാം ജില്ലയിലെ ഗ്രാമത്തലവനും ബിജെപി നേതാവുമായ സജാദ് അഹമ്മദ് ഖാണ്ഡിയെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേപ്രദേശത്തുവെച്ചു തന്നെ ബിജെപിയുടെ മറ്റൊരു ഗ്രാമത്തലവനായ ആരിഫ് അഹമ്മദിനും വെടിയേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button