സൂറത്ത്: ഭാര്യയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്വന്തം മകനെ ഉപേക്ഷിച്ച് യുവാവ്. ബിഹാർ സ്വദേശിയായ സഹേബ് ചൗധരി(25)യാണ് അഞ്ച് വയസ്സുകാരനായ മകനെ ബസ് ഡിപ്പോയിൽ ഉപേക്ഷിച്ചത്. ശനിയാഴ്ചയാണ് സംഭവം. വൈകിട്ട് മൂന്ന് മണിയോടെയാണ് മകനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞ് സഹേബ് പോലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഹേബിന്റെ അയൽക്കാരിൽനിന്ന് ചില വിവരങ്ങൾ ലഭിച്ചതോടെയാണ് പോലീസുകാർക്ക് സംശയങ്ങൾ തോന്നിയത്.
Read also: ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു: രോഗമുക്തി നേടിയിട്ടില്ലെന്ന് ഡോക്ടർമാർ
രാവിലെ സഹേബിനൊപ്പം കുട്ടിയെ കണ്ടെന്നും 12.30 മുതൽ ഇയാൾ കുട്ടിയെ തിരഞ്ഞ് നടക്കുകയാണെന്നും അയൽക്കാർ പോലീസിനോട് പറഞ്ഞിരുന്നു. മകനെ കാണാതായ വിവരം ഭാര്യ അറിഞ്ഞിട്ടില്ലെന്നും മനസിലായതോടെ പോലീസുകാർ ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഇതോടെയാണ് സംഭവം പുറത്തായത്. മകൻ പിറന്നതോടെ ഭാര്യയ്ക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. ലോക്ക്ഡൗൺ കാലത്ത് പോലും ഭാര്യയുമായി കൂടുതൽ സമയം ഇടപഴകാൻ കഴിഞ്ഞില്ല. ഇതോടെയാണ് മകനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച രാവിലെ മകനുമായി പുറത്തുപോയ സഹേബ് ബസ് ഡിപ്പോയിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Post Your Comments