ലിംഗോദ്ധാരണം സാധാരണഗതിയില്‍ നടക്കാത്തതും ലിംഗത്തിനുള്ളിലെ അതിശക്തമായ വേദനയും മൂലമാണ് 28- കാരനായ യുവാവ് ആശുപത്രിയിൽ എത്തിയത്. നിരവധി വൈദ്യപരിശോധനകള്‍ക്ക് ശേഷം യുവാവിന്‍റെ ലിംഗാഗ്രം മുറിഞ്ഞ് ദ്വാരം വീണതായാണ് കണ്ടെത്തിയത്. ലിംഗത്തിലെ ദ്വാരം വെടിയുണ്ട തുളച്ചുകയറി ഉണ്ടായതാണെന്നാണ് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞത്. ലിംഗ്രാഗ്രത്തില്‍ ദ്വാരം വീണതോടെ യുവാവിന് വേദന അനുഭവപ്പെടുകയും ലിംഗോദ്ധാരണം നടക്കാതെയുമായി. ലിംഗത്തിന്‍റെ ഇടത് വശത്തേക്ക് മാത്രമായി വളഞ്ഞ നിലയിലാണ് ഉദ്ധാരണം നടന്നിരുന്നത്.
ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ ഒന്നാണ് ഇതെന്നും അല്ലെങ്കില്‍ ഒരുപക്ഷേ അബദ്ധത്തില്‍ വെടിപൊട്ടിയതായിരിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതിന് മുമ്പും ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് യുവാവിനെ ചികിത്സിച്ച യൂറോളജിസ്റ്റ് ഡോ. റിച്ചാര്‍ഡ് വിനെ പറയുന്നത്. ആറ് ആഴ്ചകള്‍ക്ക് ശേഷം മാതമെ യുവാവ് പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments