അബുദാബി : ഐപിഎൽ പോരിൽ ഇന്ന് മുംബൈ ഇന്ത്യൻസും- രാജസ്ഥാൻ റോയൽസും നേർക്ക് നേർ. ഇന്ത്യൻ സമയം രാത്രി 07:30തിന് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമുകൾ ഏറ്റുമുട്ടുക. മുംബൈയ്ക്ക് ഇന്ന് ആറാം ,പോരാട്ടമാണ്. കഴിഞ മത്സരങ്ങളിൽ നിന്നും 3ജയവും രണ്ടു തോൽവിയും നേടി 6പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാർക്ക് ഇന്ന് ജയിക്കാനായാൽ ഡൽഹിയെ പിന്നിലാക്കി ഒന്നാമതെത്താൻ സാധിക്കും.
Will it be three wins a row for #MI today or will #RR stop their two-match losing streak in Abu Dhabi ?
Here’s our preview for Match 20 – by @ameyatilak https://t.co/8ix6aYVdjW #Dream11IPL #MIvRR pic.twitter.com/fSg09dgfKm
— IndianPremierLeague (@IPL) October 6, 2020
രാജസ്ഥാന് അഞ്ചാം മത്സരമാണ്. കഴിഞ്ഞ മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചപ്പോൾ, രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. ബെംഗളൂരുവുമായുള്ള മത്സരത്തിൽ മലയാളി താരം സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ല. 3പന്തിൽ 4 റൺസ് നേടി താരം പുറത്തായി. ഇത്തവണ തകർപ്പൻ പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്റെ ആരാധകർ. പോയിന്റ് പട്ടിക പരിശോധിക്കുമ്പോൾ നാലാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.
ലെ നടന്ന മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. 59 റണ്‍സിനാണ് ഡല്‍ഹി ബാംഗ്ലൂരിനെ തോൽപ്പിച്ചത്. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്‍്റെ ടോപ്പ് സ്കോറര്‍. ഡല്‍ഹി ബൗളര്‍മാരെല്ലാം നന്നായി പന്തെറിഞ്ഞു. കഗീസോ റബാഡ 4 വിക്കറ്റ് വീഴ്ത്തി.ജയത്തോടെ ഡല്‍ഹി ഒന്നാം സ്ഥാനത്ത് എത്തി.
Post Your Comments