COVID 19Latest NewsNewsIndia

രാജ്യത്ത് പിടിമുറുക്കി കോവിഡ്; വൈറസ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേയ്ക്ക്

ന്യൂ ഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read also: ലൈഫ് മിഷൻ അന്വേഷണത്തിൽ വഴിത്തിരിവ്; യൂണിടാക് കേരള ബ്ലാസ്‌റ്റേഴ്സിന്റെ സ്പോൺസർമാർ ആയിരുന്നതായി കണ്ടെത്തൽ

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,53,653 ആയി. 263 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 38,347 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 647,712 ആയി ഉയര്‍ന്നു. ആകെ 9370 കൊവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട്ടില്‍ പുതുതായി 5395 പോസിറ്റീവ് കേസുകളും 62 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 4256 പുതിയ കേസുകളും 38 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 723,512ഉം, മരണം 6019ഉം ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 6092, രാജസ്ഥാനില്‍ 2165, മധ്യപ്രദേശില്‍ 1460 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button